MELODIA | സഞ്ജുവിന്റെ ബാറ്റിങ്ങിനൊപ്പം വിന്‍ഡീസ് ഗാലറിയെ ആവേശം കൊള്ളിച്ച പാട്ടുകള്‍

സമൂഹമാധ്യമങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് പിറവിയെടുത്തൊരു സിനിമാപ്പാട്ട്. ജൂക്ബോക്സിലും മെഡ്‌ലെയിലുമായി കേട്ടുകേട്ട് മനസ് കീഴടക്കിയ അടിപൊളി പാട്ടുകള്‍. കേരളത്തിലെ തീയേറ്ററുകളിലെ സ്ക്രീനിനു മുന്നില്‍ ആളുകള്‍ ആദ്യമായി നൃത്തംവെച്ച പാട്ടുകള്‍. രണ്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ പാട്ടിന്റെ ഫ്രഷ്നസ് നഷ്ടപ്പെട്ടിട്ടില്ല. ഉത്സവപ്പറമ്പുകളിലും ആഘോഷവേദികളിലും പുതുതലമുറയെ ഇന്നും ഡാന്‍സ് ചെയ്യിപ്പിക്കുന്ന ആ പാട്ടുകളാണ് 2022ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സഞ്ജു സാംസണ്‍ ഏകദിനം കളിക്കാനിറങ്ങിയപ്പോള്‍, ഗാലറിയെയാകെ ഇളക്കിയത്. കൈതപ്രത്തിന്റെ വരികളില്‍, ജാസി ഗിഫ്റ്റ് എന്ന സംഗീത മാന്ത്രികന്‍ സൃഷ്ടിച്ച പുതുതലമുറയുടെ ആഘോഷതാളം. മലയാള സിനിമാസംഗീതത്തിന് ജാസി നല്‍കിയ ഗിഫ്റ്റ് ആയിരുന്നു ആ പാട്ടുകള്‍.

News Malayalam 24x7
newsmalayalam.com