സത്ലജിൽ താഴ്ത്തിയ മൃതദേഹങ്ങൾ, ഭരണകൂട ഭീകരത! 'SATLUJ' REVIEW

സീ 5 പ്ലാറ്റ്‌ഫോമിൽ പുറത്തുവന്ന സിനിമയ്ക്ക് 48 മണിക്കൂർ മാത്രമായിരുന്നു ആയുസ്

" ഈ ചിത്രം ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയതിൽ എനിക്ക് സന്തോഷവും ആശ്വാസവുമുണ്ട്. പലരും ഇത് ഇതിനകം തന്നെ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും. ഒരിക്കൽ എന്തെങ്കിലും ഓൺലൈനിൽ എത്തിയാൽ, അത് പിന്നീട് ഒരിക്കലും ഇല്ലാതാകില്ല," ഗായകനും നടനുമായ ദിൽജിത്ത് ദൊസാഞ്ചിന്റെ വാക്കുകളാണ്. ദിൽജിത്തിനെ നായകനാക്കി ഹണി ട്രെഹാൻ സംവിധാനം ചെയ്ത ഒരു ചിത്രം കുറച്ച് ദിവസം മുൻപാണ് ഒടിടിയിൽ റിലീസ് ചെയ്തത് - 'സത്ലജ്'. സീ 5 പ്ലാറ്റ്‌ഫോമിൽ പുറത്തുവന്ന സിനിമയ്ക്ക് 48 മണിക്കൂർ മാത്രമായിരുന്നു ആയുസ്. വെറും 48 മണിക്കൂർ! ഇപ്പോൾ സീ5ൽ ചിത്രം തിരയുന്നവർ കാണുക 'നിങ്ങളുടെ പ്രദേശത്ത് ഈ ഉള്ളടക്കം ലഭ്യമല്ല' എന്ന സന്ദേശമാകും. രാജ്യത്ത് അടുത്തിറങ്ങിയ മികച്ച ബയോപ്പിക്കുകളിൽ ഒന്ന് ഇന്ത്യയിൽ ഇന്ന് ലഭ്യമല്ല. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഭരണകൂടം അത് നീക്കം ചെയ്തിരിക്കുന്നു. വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com