VIDEOS
InFact | രാജ്യത്തെ റെയിൽവേ ട്രാക്കുകൾക്കിടയിൽ സോളാർ പാനലുകൾ?
റെയിൽവേ ട്രാക്കുകൾക്കിടയിൽ നീക്കം ചെയ്യാവുന്ന സോളാർ പാനലുകൾ സ്ഥാപിക്കുമെന്ന് അവകാശപ്പെടുന്ന പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്
സൺ-വേയ്‌സ് എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി റെയിൽവേ ട്രാക്കുകൾക്കിടയിൽ നീക്കം ചെയ്യാവുന്ന സോളാർ പാനലുകൾ സ്ഥാപിക്കുമെന്ന് അവകാശപ്പെടുന്ന പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള വലിയ മുന്നേറ്റമായിരിക്കും ഇതെന്നും, പദ്ധതി ട്രെയിൻ സർവീസുകൾക്ക് തടസമാകില്ലെന്നും അധിക ഭൂമി ആവശ്യമില്ലെന്നുമാണ് പോസ്റ്റുകളിലെ അവകാശവാദം. കൂടാതെ പ്രതിവർഷം, ഒരു ടെറാവാട്ടിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇതിന് കഴിയുമെന്നും 200,000-ത്തിലധികം വീടുകൾക്ക് വൈദ്യുതി നൽകിയേക്കുമെന്നും പോസ്റ്റുകളിൽ പറയുന്നുണ്ട്. എന്താണ് ഇതിൻ്റെ വസ്തുത.