VIDEOS
ഒന്നര പതിറ്റാണ്ടിനപ്പുറം സണ്ണി ജോസഫും ശൈലജയും വീണ്ടും നേർക്കുനേർ
കാഫിർ സ്ക്രീൻഷോട്ട് അടക്കമുള്ള വിവാദങ്ങളും ആരോപണങ്ങളും പേരാവൂരിലും ശൈലജക്കെതിരെ യുഡിഎഫ് ആയുധമാക്കുന്നുണ്ട്. ഇടതുവിരുദ്ധ തരംഗം മണ്ഡലത്തിൽ ആഞ്ഞടിക്കുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും ഇതിന് തെളിവാണെന്നുമാണ് യുഡിഎഫിൻ്റെ വാദം. എന്നാൽ വടകരയല്ല പേരാവൂർ എന്നതാണ് ഇടതുപക്ഷത്തിന്റെ ആശ്വാസം. മുമ്പും പേരാവൂരും ജനങ്ങളും എൽഡിഎഫിനൊപ്പം നിന്നതാണ്. 2021ൽ കഷ്ടി വിജയം നേടിയ സണ്ണി ജോസഫ് ഇക്കുറി ശൈലജയോട് പരാജയപ്പെടുമെന്ന് തന്നെയാണ് ഇടതുപക്ഷത്തിൻ്റെ പ്രതീക്ഷ. ഒന്നര പതിറ്റാണ്ടിനപ്പുറം സണ്ണി ജോസഫും ശൈലജയും വീണ്ടും നേർക്കുനേർ വരുമ്പോൾ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാവുകയാണ് പേരാവൂർ.
