സിഡ്നി സ്വീനി വീണ്ടും വിവാദത്തിൽ! സ്പോർട്സ് ബെറ്റിങ് പരസ്യത്തിനെതിരെ വനിത കായിക താരങ്ങൾ

ബെറ്റിങ് പരസ്യം സകല ഓൺലൈൻ ഇടങ്ങളിലും കത്തിക്കയറി. അതിന് കാരണം ബ്രാൻഡ് പവർ ആയിരുന്നില്ല. സിഡ്നിയാണ്, സിഡ്നിയെ അവതരിപ്പിച്ച വിധമാണ്

ഹോളിവുഡ് താരം സിഡ്നി സ്വീനി അഭിനയിച്ച ഒരു പരസ്യചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നു. നോവി​ഗ് എന്നൊരു സ്പോർട്സ് ട്രേഡിങ് ആപ്പിന്റേതാണ് പരസ്യം. 'നോവി​ഗ് ഈസ് ജസ്റ്റ് സ്പോ‍ർട്സ്' എന്നാണ് ഈ കമ്പനിയുടെ ക്യാംപെയ്ൻ ടാ​ഗ്‌ലൈൻ. ഇത് തന്നെയാണ് നടിയും പരസ്യത്തിൽ പറയുന്നത്. രാഷ്ട്രീയവും മറ്റ് അഭിപ്രായ വ്യത്യാസങ്ങളും മറന്ന് പൂർണമായും കായികരംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക - ജസ്റ്റ് സ്പോർട്സ്. ഇറങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരസ്യം സകല ഓൺലൈൻ ഇടങ്ങളിലും കത്തിക്കയറി. അതിന് കാരണം ഈ ടാഗ് ലൈനോ, ബ്രാൻഡ് പവറോ ഒന്നുമായിരുന്നില്ല. സിഡ്നിയാണ്, സിഡ്നിയെ അവതരിപ്പിച്ച വിധമാണ്. സ്പോ‍ർട്സ് ഈ പരസ്യത്തിൽ പേരിന് മാത്രമാണ് ഉണ്ടായിരുന്നത്...വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com