VIDEOS
തമിഴ് സിനിമയിലെ പുതിയ താരോദയം; പ്രദീപ് രംഗനാഥന്റെ ജീവിതകഥ
എന്‍ജിനിയറിങ്ങിന് ചേർന്നിട്ടും രജനി പടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത് പ്രദീപ് മുടക്കിയില്ല
തൊണ്ണൂറുകളില്‍ ജനിച്ച, സിനിമാ മോഹിയായ ഏതൊരു മിഡില്‍ ക്ലാസ് പയ്യന്‍റെയും പോലെ തന്നെയായിരുന്നു പ്രദീപ് രംഗനാഥന്‍റെയും തുടക്കം. കൂലിപ്പണിക്കാരായ അച്ഛനമ്മമാർ... സിനിമ ഇഷ്ടപ്പെടുന്ന, മോഹിച്ച മകന്‍....അതകലെ ആണെന്ന് തോന്നിയ കാലത്ത് അവന്‍ എന്‍ജിനിയറിങ്ങിന് ചേരുന്നു. പഠിക്കുന്നു. അപ്പോഴും ക്ലാസ് കട്ടടിച്ചിട്ടാണെങ്കിലും രജനി പടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത് മുടക്കുന്നില്ല. അതിപ്പോള്‍ പരീക്ഷ ആണെങ്കില്‍ കൂടി. അവിടെ തീരേണ്ടതാണ് ആ കഥ. പക്ഷേ ചിലരെ സിനിമ വിടില്ല. വീഡിയോ കാണാം
