ഏറെ സാസ്കാരിക വൈവിധ്യങ്ങളും, അതിശയിപ്പിക്കുന്ന ഭൂപ്രകൃതിയും, സ്വർണഖനികളും നിറഞ്ഞ രാജ്യം ഇന്ന് ശവപ്പറമ്പിന് തുല്യമാണ്. യുദ്ധം രൂക്ഷമായതോടെ സുഡാനിലെ എൽ ഫാഷിർ നഗരത്തിൽ നിന്ന് രക്തക്കുളങ്ങളും ശവക്കൂനകളും നിറഞ്ഞ യാഥാർഥ്യങ്ങളെയാണ് ഉപഗ്രഹ ചിത്രങ്ങളിലൂടെ ലോകം കാണുന്നത്.