VIDEOS
തിരിച്ചുവരുമോ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൻ്റെ പ്രതാപകാലം?
സ്പോർട്സിലൂടെ വിപ്ലവം കൊണ്ടുവരാനാകുമോ? ക്രിക്കറ്റിൽ അതിനാകുമെന്നും ആയിട്ടുണ്ടെന്നും തെളിയിച്ചൊരു ടീമുണ്ട്.
വെസ്റ്റ് ഇൻഡീസുകാരുടെ സുവർണകാലം ഇന്നും ക്രിക്കറ്റ് ആരാധകരെ ഇൻസ്പയർ ചെയ്യുന്ന ചരിത്ര ഏടുകളാണ്. പൊരിവെയിലത്ത് വെള്ളക്കാരായ ക്രിക്കറ്റർമാർക്ക് പന്തെറിയാനാണ് കറുത്ത വർഗ്ഗക്കാരായ ആളുകളെ ആദ്യം ക്രിക്കറ്റ് കളിപ്പിച്ച് തുടങ്ങിയത്. പിന്നീട് വെള്ളക്കാരെ തോൽപ്പിച്ച് തങ്ങളുടെ സംഘബലം എന്താണെന്ന് കാണിച്ചുകൊടുക്കുക എന്നതായിരുന്നു കരീബിയൻ ക്രിക്കറ്റ് ടീമിനെ പ്രചോദിപ്പിച്ചത്.
