ട്രംപിൻ്റെ ഭരണം മുതൽ കൊറോണ വൈറസ് വ്യാപനം വരെ! എല്ലാം പ്രവചിക്കുന്ന സിംപ്സൺസ് വീണ്ടും ട്രെൻ്റിങ്

ഭാവിയിലെ എല്ലാ കാര്യങ്ങളും ഇത്ര കൃത്യമായി പ്രവചിക്കാൻ മാത്രം കഴിവുള്ളവരാണോ സിംപ്സൺസിൻ്റെ നിർമാതാക്കൾ?

പ്രവചനസ്വഭാവമുള്ള കഥകളെല്ലാം പണ്ടുമുതൽക്കെ എളുപ്പത്തിൽ പ്രചരിക്കാറുണ്ട്. എന്ത് കിട്ടിയാലും ഫാക്ട് ചെക്ക് ചെയ്ത്, തെളിവ് നിരത്തുന്ന ഇക്കാലത്തും, അതിന് വലിയ മാറ്റമൊന്നുമില്ല. ഈ ഇൻ്റർനെറ്റ് യുഗത്തിലും ഏറ്റവും പ്രചാരമുള്ളത് ഇത്തരം പ്രവചനങ്ങൾക്കാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സിംപ്സൺസ് പ്രെഡിക്ഷൻസ്. ഒരിടവേളയ്ക്ക് ശേഷം സിംപ്സൺസും, അതിൻ്റെ പ്രവചനങ്ങളും വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻ്റിങ്ങായിരിക്കുകയാണ്. സോഷ്യൽ മീഡിയ മാത്രമല്ല, സിംപ്സൺസ് പ്രെഡിക്ഷൻസ് എന്ന് തിരഞ്ഞാൽ നിരവധി ന്യൂസ് ആർട്ടിക്കിൾസും, അനാലിസിസ് യൂട്യൂബ് വീഡിയോകളുമെല്ലാം നിരവധി കാണാം. ഭാവിയിലെ എല്ലാ കാര്യങ്ങളും ഇത്ര കൃത്യമായി പ്രവചിക്കാൻ മാത്രം കഴിവുള്ളവരാണോ സിംപ്സൺസിൻ്റെ നിർമാതാക്കൾ?

News Malayalam 24x7
newsmalayalam.com