VIDEOS
ഗീതുവിന്റെ ബിഗ് ബജറ്റ് ഫെയറി ടെയിലിന് പിഴച്ചത് എവിടെ? 'ടോക്സിക്' റിവ്യൂ
ഗീതു മോഹൻദാസ് മികച്ച സംവിധായികയാണ്. പക്ഷേ ആ മികവ് 'ടോക്സിക്കി'ൽ കാണാൻ സാധിക്കുന്നില്ല
ഗീതു മോഹൻദാസ് ഒരു മികച്ച സംവിധായികയാണ്. അതിന് പ്രത്യേകിച്ച് ആരുടേയും സർട്ടിഫിക്കറ്റ് അവർക്ക് ആവശ്യമില്ല. 'ലയേഴ്സ് ഡൈസ്', 'മൂത്തോൻ' എന്നീ സിനിമകൾ അതിന് സാക്ഷ്യം പറയും. പക്ഷേ, ആ മികവ് യഷിനെ നായകനാക്കി ഒരുക്കിയ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺഅപ്സി'ൽ പൂർണമായി കാണാൻ സാധിക്കുന്നില്ല. വലിയ ആഗ്രഹങ്ങൾ ആദ്യാവസാനം ഈ സിനിമയിൽ പ്രകടമാണ്. എന്നാൽ, അത് തിരയിലേക്ക് വിവർത്തനം ചെയ്യുന്നതിൽ ഗീതുവിന് പിഴയ്ക്കുന്നു. യഷിന്റെ ഉൾപ്പെടെയുള്ള കാസ്റ്റിങ് മുതൽ സംവിധായികയുടെ പല തീരുമാനങ്ങളും കാണികളെ നിരാശപ്പെടുത്തുന്നുണ്ട്
