MELODIA | ചിത്ര പാടിക്കൊണ്ടിരുന്നു; ജീവനൊടുക്കാനെടുത്ത തീരുമാനം ഷാജി മറന്നു

മനുഷ്യജീവിതത്തില്‍ സംഗീതത്തിന് എത്രത്തോളം സ്ഥാനമുണ്ട്? നമ്മുടെ ജീവിതതാളത്തെ നിയന്ത്രിക്കുന്ന ഹൃദയമിടിപ്പോളം എന്ന് പറഞ്ഞാല്‍, ഒരു വരി സംഗീതമെങ്കിലും കേട്ടിട്ടുള്ളവര്‍ എതിര്‍ക്കാനിടയില്ല. 'സംഗീതം സ്വപ്നം പോലെ മനോഹരമാണ്. എനിക്ക് കേള്‍ക്കാനാകാത്ത മനോഹാരിത' എന്നാണ് തന്റെ ഈണങ്ങള്‍ ഒരിക്കല്‍പ്പോലും കേള്‍ക്കാത്ത ബീഥോവന്‍ സംഗീതത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. 'അത് നിങ്ങളെ വന്ന് പ്രഹരിക്കുകയാണെന്നു തന്നെ കരുതുക, നിങ്ങള്‍ക്ക് വേദനിക്കില്ല' എന്നാണ് ബോബ് മാര്‍ലി സംഗീതത്തെ അടയാളപ്പെടുത്തുന്നത്.

KS Chithra
World Music Day | ചിത്രയുടെ പാട്ട് കേട്ട് മരണം ഉപേക്ഷിച്ച രണ്ടുപേര്‍

മനുഷ്യവികാരങ്ങളുടെ കയറ്റിറക്കങ്ങളില്‍ ചിലപ്പോള്‍ മുറിവരിയോ, വരികളോ, ഈണമോ, താളമോ ഒക്കെയാകും നമ്മെ ജീവിതത്തിലേക്ക് വീണ്ടും പ്രചോദിപ്പിക്കുന്നത്. നിരാശയുടെ പടുകുഴിയില്‍ നിന്നോ, മരണത്തിന്റെ അവസാന മുനമ്പില്‍ നിന്നോപോലും കൈപിടിക്കാന്‍ സംഗീതത്തിന് ശേഷിയുണ്ട്. മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്. ചിത്രയുമായി ബന്ധപ്പെട്ട് അത്തരം രണ്ട് അനുഭവകഥകളുണ്ട്. ചിത്രയുടെ പാട്ടുകേട്ട് മരണം ഉപേക്ഷിച്ച രണ്ടുപേര്‍. ഒന്ന്, ഡ്രൈവറായ മലപ്പുറംകാരന്‍ ഷാജി, മറ്റൊന്ന് 20-25 വയസുള്ള ഒരു യുവാവ്.

News Malayalam 24x7
newsmalayalam.com