ആദ്യം 'ജനനായകൻ' നിർമാതാവ്, ഇപ്പോൾ 'ബീസ്റ്റ്' നിർമാണക്കമ്പനി സിഇഒ; വിജയ്‌‌യുടെ 'സിനിമാ നിയമനങ്ങൾ'

സിനിമാ മേഖലയിൽ നിന്ന് അരഡസനോളം വിവാദ നിയമനങ്ങളാണ് ഈ ചുരുങ്ങിയ കാലയളവിൽ വിജയ് സർക്കാർ നടത്തിയത്

ജ്യോതിഷിയും ടി.വി.കെ. വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിന്റെ നിയമനമാണ് ആദ്യം വിവാദങ്ങൾക്ക് വഴിവച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ ഗംഭീര വിജയം നേടുമെന്നും വിജയ് മുഖ്യമന്ത്രിയാകുമെന്നും പ്രവചിച്ച അതേ ജ്യോതിഷി തന്നെ. വോട്ടെണ്ണൽ ദിനത്തിൽ വിജയ്‌യുടെ വീട്ടിൽ ആദ്യമെത്തിയ അതിഥി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിയമനം. സകല കോണിൽ നിന്നും വിമർശനം ഉയർന്നതോടെ ജനനായകന്റെ ആത്മീയഗുരുവിനെ ഒഎസ്ഡി ആക്കേണ്ട എന്നായി തീരുമാനം. കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. സിനിമാ മേഖലയിൽ നിന്ന് അരഡസനോളം വിവാദ നിയമനങ്ങളാണ് പിന്നീടങ്ങോട്ട് നടന്നത്.

News Malayalam 24x7
newsmalayalam.com