VIDEOS
മുൾട്ടാൻ സുൽത്താൻ വീരേന്ദർ സെവാഗ്, THE INDIAN BEAST
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ ലിസ്റ്റിൽ മുന്‍നിരയിലായി ഓപ്പണര്‍ വീരേന്ദര്‍ സെവാഗിൻ്റെ പേര് തീര്‍ച്ചയായും നമുക്ക് കാണാം.
ക്രീസിലെത്തിയാല്‍ ആദ്യ ബോളില്‍ തന്നെ സിക്സറടിച്ച് തുടങ്ങാന്‍ ഇഷ്ടപ്പെട്ടിരുന്ന അപൂര്‍വം ബാറ്ററാണ് വീരു. അതുകൊണ്ട് തന്നെ സെവാഗിൻ്റെ ബാറ്റിങ് കണ്ടവരാറും പിന്നീട് അയാളെ മറക്കാനിടയില്ല. വ്യക്തിഗത സ്കോർ 99ലും 199ലും 299ലും നില്‍ക്കെ സിക്സറടിച്ച് ആ സവിശേഷമായ നാഴികക്കല്ല് ഇരട്ടി ആഘോഷമാക്കാനും അയാൾ ഭയന്നിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ആദ്യത്തെ ഇന്ത്യൻ ബാറ്ററുമായിരുന്നു വീരു!