VIDEOS
സ്പെയിനിനെ തൂഫാനാക്കിയ വൊസീഞ്ഞ മാജിക്!
പശ്ചിമ ആഫ്രിക്കയിലെ കുഞ്ഞൻ ദ്വീപ് രാജ്യമായ കേപ് വെർഡെയുടെ കോട്ട കാക്കുന്ന പ്രായം 40 പിന്നിട്ട ചാംപ്യൻ ഗോൾകീപ്പറാണ് വൊസീഞ്ഞ.
സോഷ്യൽ മീഡിയ ഫോളോവർമാരിൽ ഒരു രാത്രി കൊണ്ട് സംഭവിച്ചത് എത്രയോ മില്ല്യണുകളുടെ വർധന! അതെ... വൊസീഞ്ഞയെ ഒരു ഓവർനൈറ്റ് സെൻസേഷൻ എന്ന് വിശേഷിപ്പിക്കാം! പശ്ചിമ ആഫ്രിക്കയിലെ കുഞ്ഞൻ ദ്വീപ് രാജ്യമായ കേപ് വെർഡെയുടെ കോട്ട കാക്കുന്ന പ്രായം 40 പിന്നിട്ട ചാംപ്യൻ ഗോൾകീപ്പറാണ് വൊസീഞ്ഞ, യഥാർഥ പേര് 'ജോസിമിർ ജോസ് എവോറ ഡയസ്'. ഗ്രൂപ്പ് എച്ചിൽ മദം പൊട്ടിയെത്തിയ സ്പാനിഷ് ചെമ്പടയെ വരുതിയിൽ നിർത്തിയ നിശ്ചയദാർഢ്യത്തിൻ്റെ കൂടി പേരാണത്
