'ഭ്രമയുഗം' എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ പുതിയ സിനിമ, 'ഡീയസ് ഈറെ'യുടെ, ടൈറ്റിൽ അന്നൗൺസ് ചെയ്ത നിമിഷം മുതൽ എന്താണിത് എന്ന് തിരഞ്ഞ് നടക്കുകയാണ് പ്രേക്ഷകർ. 'ഡീയസ് ഈറെ' - ഈ ലത്തീൻ വാക്കിന്റെ അർഥം 'ക്രോധത്തിന്റെ ദിനം' എന്നാണ്. ആരുടെ ക്രോധം? ഏതാണ് ഈ ക്രോധത്തിന്റെ ദിനം?