അപമാനിക്കപ്പെട്ടാലോ, ശാരീരികമായി ഉപദ്രവിച്ചാലോ പോലും സ്നേഹം എല്ലാ ശരിയാകും, എന്ന അന്ധമായ വിശ്വാസമാണ് ഇത്തരം ബന്ധങ്ങളിൽ കടിച്ചുതൂങ്ങി നിൽക്കുവാൻ പലരേയും പ്രേരിപ്പിക്കുന്നത്.
നിരന്തരം ശാരീരികമായോ മാനസികമായോ വേദനിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തിട്ടും ഈ ബന്ധത്തിൽ തന്നെ നമ്മൾ തുടരുകയാണെങ്കിലോ? ബന്ധങ്ങളിൽ നമ്മൾ ബന്ധിക്കപ്പെടുകയാണ് എന്ന് അറിഞ്ഞിട്ടും അതിൽ നിന്നും മോചനം നേടാൻ പറ്റാതെ കുടുങ്ങിക്കിടക്കുകയാണെങ്കിലോ, ഇതിനെയാണ് ട്രോമ ബോണ്ടിങ് എന്നു പറയുന്നത്.