VIDEOS
സ്കോര്‍ബോര്‍ഡ് നോക്കേണ്ട; ജപ്പാന്റെ ഫുട്ബോള്‍ കണ്ടുപഠിക്കണം
Summary
ഓരോ ലോകകപ്പും ഫുട്ബോൾ ലോകത്തിന് പുതിയൊരു കഥ സമ്മാനിക്കാറുണ്ട്. ചിലപ്പോൾ അതൊരു താരത്തിന്റെ ഉയർച്ചയായിരിക്കും. അല്ലെങ്കില്‍ ഒരു ടീമിന്റെ അത്ഭുതക്കുതിപ്പാകും. ചിലപ്പോൾ ഒരു രാജ്യത്തിന്റെ കായിക സംസ്കാരത്തെക്കുറിച്ചാകും വലിയ ചർച്ചകള്‍. ഇത്തവണയും അത്തരത്തിലുള്ള നിരവധി മുഹൂർത്തങ്ങൾ ലോകം കണ്ടു. കുഞ്ഞൻ രാജ്യങ്ങളായ കാബോ വെർദെ, കുറസാവോ, ആഫ്രിക്കൻ ശക്തികളായ കോംഗോ, ദക്ഷിണാഫ്രിക്ക എന്നിവരുടെ പ്രകടനങ്ങൾ ലോകശ്രദ്ധ നേടി. അതില്‍ വേറിട്ടുനില്‍ക്കുന്നതാണ് ജപ്പാന്റെ ഫുട്ബോള്‍ യാത്ര. ലോകവേദിയിലേക്ക് വെറുതെ കടന്നുവന്ന ഒരു ടീമായിരുന്നില്ല സമുറായ് ബ്ലൂ. ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങള്‍ പഠിച്ചെടുക്കേണ്ട ചില പാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട് ബ്ലൂ സമുറായികള്‍.
