500 രൂപ നോട്ടുകൾ റിസർവ് ബാങ്ക് നിർത്തലാക്കുമോ?

സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്നും 500 രൂപ നോട്ടുകൾ ഒഴിവാക്കി 100, 200 രൂപ നോട്ടുകൾ മാത്രം വിതരണം ചെയ്യുമെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നത്

500 രൂപ നോട്ടുകൾ നിരോധിക്കണമെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആവശ്യത്തെത്തുടർന്ന് എടിഎമ്മുകൾ വഴി 500 രൂപ വിതരണം ചെയ്യുന്നത് നിർത്തലാക്കുമെന്ന് ആർബിഐ അറിയിച്ചുവെന്ന തരത്തിലുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്നും 500 രൂപ നോട്ടുകൾ ഒഴിവാക്കി 100, 200 രൂപ നോട്ടുകൾ മാത്രം വിതരണം ചെയ്യുമെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നത്. എന്താണ് ഇതിൻ്റെ വസ്തുത.

News Malayalam 24x7
newsmalayalam.com