കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തൊഴിലാളി സമരങ്ങളിലും പരിസ്ഥിതി സമരങ്ങളിലും നിറഞ്ഞു നിന്നിട്ടുള്ള വ്യക്തിയാണ് വി.എസ്. അച്യുതാനന്ദന്‍. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന 2006-2011 കാലഘട്ടം ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യകളോടൊപ്പം ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ അടിത്തറയും രൂപപ്പെടുത്തിയത് പലരും ഓര്‍ക്കുന്നില്ല.
ഡിജിറ്റല്‍ കേരളത്തിന്റെ പിതാവ്
വിഎസ് മുഖ്യമന്ത്രി ആയപ്പോള്‍ കേരളം ഐ.റ്റി മേഖലയുടെ വിപ്ലവ വാതായനങ്ങളിലേക്ക് കാല്‍വച്ചു. ടെക്നോപാര്‍ക്കിന്റെ വികസനം ഊന്നിപ്പിടിക്കുകയും, ഇന്‍ഫോപാര്‍ക്ക് പോലുള്ളവയുടെ സ്വകാര്യവല്‍ക്കരണം തടയുകയും ചെയ്തു. അതിനു പുറമെ സ്‌കൂളുകളില്‍ ഓപ്പണ്‍ സോഴ്‌സ് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന് തുടക്കമിടുകയും, എല്ലാ ജില്ലകളിലും ഐ.ടി ഹബ്ബുകള്‍ സ്ഥാപിക്കുകയും പൊതു മേഖല ശക്തി പ്രാപിക്കുകയും ചെയ്തു.
ഐറ്റി @ സ്‌കൂള്‍ സ്‌കൂളുകളില്‍ ലിനക്‌സ്
ഐടി @ സ്‌കൂള്‍ പദ്ധതിയിലൂടെയാണ് സ്വകാര്യ കമ്പിനികളുടെ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ ഒഴിവാക്കി, സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ സ്‌കൂളുകളിലേക്ക് എത്തിച്ചത്. GNU/Linux, LibreOffice, GIMP തുടങ്ങിയ സോഫ്റ്റ്വെയറുകളുടെ ഉപയോഗം ശ്രദ്ധേയമായൊരു വിദ്യാഭ്യാസ വിപ്ലവത്തിനു വഴിയൊരുക്കി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം സ്വതന്ത്ര സോഫ്റ്റ്വെയര്‍ വിദ്യാഭ്യാസ രംഗത്ത് കടന്നു വന്നത് വിഎസിന്റെ നേതൃത്വത്തില്‍ ആയിരുന്നു. തുടര്‍ന്ന് സ്ഥാപിതമായ KITE ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ ICT വിദ്യാഭ്യാസ പദ്ധതികളിലൊന്നായി മാറി.
FOSS നയം
മൈക്രോസോഫ്റ്റ് പോലുള്ള കുത്തക കമ്പനിയുടെയും സോഫ്റ്റ്വെയര്‍ ലോബിയുടെയും സമ്മര്‍ദ്ദങ്ങള്‍ അവഗണിച്ച് ഇന്ത്യയിലെ ആദ്യ ഔദ്യോഗിക FOSS നയം കേരളത്തില്‍ നടപ്പിലാക്കിയത് വി.എസിന്റെ നേത്യത്വത്തില്‍ ആണ്. ടെണ്ടറിംഗില്‍, പൊതു മേഖലയില്‍, മത്സരപരമായ എല്ലാ അവസരങ്ങളിലും ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറിന് മുന്‍ഗണന ലഭിച്ചു.
മലയാളം സാങ്കേതിക വിദ്യയുടെ ജനാധിപത്യവല്‍ക്കരണം
മലയാളം ലൊക്കലൈസേഷന്‍, Linux മലയാളം ട്രാന്‍സ്ലേഷന്‍, ഔദ്യോഗിക ഓപ്പണ്‍ഓഫീസ് മലയാളം പാക്കേജുകള്‍ എന്നിവയിലൂടെ, സാങ്കേതിക വിദ്യ മലയാള ഭാഷയിലെ പുതിയ സാധ്യതകളിലേക്ക് മുന്നോട്ട് നീങ്ങി. FOSS Community Kerala മുതലായി സജീവ പ്രാദേശിക കൂട്ടായ്മകള്‍ ഉയര്‍ന്നു വന്നതിനു കാരണമായിരുന്നത് സ്‌കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ നടപ്പാക്കലായിരുന്നു.
സാങ്കേതിക വിദ്യ സാധാരണക്കാര്‍ക്കുള്ളത്
സാധാരണക്കാര്‍ക്ക് സാങ്കേതിക വിദ്യയിലൂടെ പുതിയ ലോകം തുറന്നുകൊടുക്കുക എന്ന ലക്ഷ്യവുമായാണ് ഇ-ഗവണ്‍മെന്റ് സേവനങ്ങള്‍, സൗജന്യ കമ്പ്യൂട്ടര്‍ ക്ലാസുകള്‍, അക്ഷയ പദ്ധതികള്‍ തുടങ്ങിയവ വിഎസ് ആയിരിക്കുന്നു നടപ്പിലാക്കിയതും. ഡിജിറ്റല്‍ സര്‍വീസുകള്‍ ജനങ്ങള്‍ക്ക് നേരിട്ട് എത്തിച്ചുകൊണ്ട് കേരളം ഇക്കാലഘട്ടത്തില്‍ സാങ്കേതിക വിദ്യ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു.
കേരളത്തില്‍ ഇന്നുള്ള ഐടി വിദ്യാഭ്യാസത്തിന്റെ പുരോഗതിക്കും ഓപ്പണ്‍ സോഴ്സിന്റെ വ്യാപനത്തിനും അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. ടെക്നോളജിയെ ബ്രാന്‍ഡുകളുടെ അടിമത്വം ഇല്ലാതാക്കി , സ്വതന്ത്രമാക്കണമെന്നും എല്ലാ തലമുറക്കും അവസരങ്ങള്‍ ഒരുക്കണമെന്നും വിശ്വസിച്ചിരുന്ന വിഎസിന്റെ പാരമ്പര്യം, മലയാളികള്‍ക്ക് എന്നും പ്രചോദനമായിരിക്കും.