മുഹമ്മദ് ഷിയാസ് Source: FB
ASSEMBLY ELECTION 2026

"മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസി"; നിലപാട് തിരുത്തി ഷിയാസ്

എറണാകുളം ജില്ലയിൽ 14 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും ഷിയാസ്...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കോൺഗ്രസിന്റെ മുഖ്യമന്ത്രി എറണാകുളത്ത് നിന്നും വേണമെന്ന നിലപാട് തിരുത്തി ഡിസിസി അധ്യക്ഷനും കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ മുഹമ്മദ് ഷിയാസ്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസി ആണെന്ന് മുഹമ്മദ് ഷിയാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. മറ്റ് പ്രസ്താവനകൾക്ക് പ്രസക്തിയില്ല. എറണാകുളം ജില്ലയിൽ 14 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും ഷിയാസ് പറഞ്ഞു.

അതേസമയം, യുഡിഎഫ് ഭരണത്തിൽ വന്നാൽ മുഖ്യമന്ത്രി എറണാകുളത്ത് നിന്നാകുമെന്ന ഷിയാസിൻ്റെ മുൻ പ്രസ്താവനയെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ് തള്ളിയിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എഐസിസിയാണ്. പ്രാദേശിക തലത്തിലല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും, എല്ലാ നേതാക്കളും മുഖ്യമന്ത്രി പദത്തിന് യോഗ്യരെന്നും ദീപ്‌തി ന്യൂസ് മലയാളത്തോട് പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എറണാകുളത്ത് നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകണം എന്നായിരുന്നു ഷിയാസ് പറഞ്ഞത്. കേരളത്തിന് വേണ്ടത് വി.ഡി. സതീശന്റെ പ്രവര്‍ത്തന രീതിയാണെന്നും ഷിയാസ് പറഞ്ഞിരുന്നു. ഷിയാസിൻ്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ഷിയാസിൻ്റെ അഭിപ്രായത്തെ തള്ളി രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT