Source: FB
ASSEMBLY ELECTION 2026

"554 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ ജയിക്കും"; കുന്നത്തുനാട്ടിൽ ജയമുറപ്പെന്ന് പി.വി. ശ്രീനിജിൻ

554 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അവകാശവാദം...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കുന്നത്തുനാട്ടിൽ ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.വി. ശ്രീനിജിൻ. 554 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അവകാശവാദം. കഴിഞ്ഞ തവണ 2817 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി.വി. ശ്രീനിജൻ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ വി.പി. സജീന്ദ്രനെതിരെ വിജയിച്ചത്.

കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ താൻ നടത്തിയ മികച്ച പ്രവർത്തനവും തെരഞ്ഞെടുപ്പിൽ നടത്തിയ ഇടപെടലും വോട്ടായി മാറുമെന്ന ആത്മവിശ്വാസം പി.വി. ശ്രീനിജിൻ ന്യൂസ് മലയാളത്തോട് പങ്കുവച്ചു. പാർട്ടി കണക്കുകളിൽ പിന്നിൽ നിൽക്കുന്ന മണ്ഡലമാണ് കുന്നത്തുനാട്. പൊതുവെ യുഡിഎഫ് മണ്ഡലമായ കുന്നത്തുനാട്ടിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൻ്റെയും നിഷ്പക്ഷരായവരുടെയും വോട്ടുകൾ സമാഹരിക്കണം. ആ വോട്ടുകൾ എവിടെ നിന്നാണ് സമാഹരിച്ചതെന്ന് വ്യക്തമായ അറിവ് തനിക്കുണ്ട്. കുന്നത്തുനാട്ടിൽ എൽഡിഎഫ് വിജയിക്കുമെന്ന് ഒരു സർവേയും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ, കനുഗോലുവിൻ്റെ റിപ്പോർട്ടിൽ 1,583 വോട്ടുകളോടെ എൽഡിഎഫ് വിജയിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും പി.വി. ശ്രീനിജിൻ പറഞ്ഞു.

SCROLL FOR NEXT