തിരുവനന്തപുരം: കേരളത്തില്‍ ആഞ്ഞടിച്ച് യുഡിഎഫ് തരംഗം. വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് 92 ലേറെ മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് 44 സീറ്റുകളും എന്‍ഡിഎ നാല് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.
കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഇക്കുറി പിന്നിലാണ്. എംബി രാജേഷ് വി ശിവന്‍കുട്ടി, ആര്‍ ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രന്‍, പി. രാജീവ്, ഒ.ആര്‍. കേളു, വിഎന്‍ വാസവന്‍, വി അബ്ദുറഹിമാന്‍, വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ പിന്നിലാണ്.
തേസമയം പി. പ്രസാദ്, കെ രാജന്‍, സജി ചെറിയാന്‍, ചിഞ്ചു റാണി, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ് മുന്നിലുള്ള മന്ത്രിമാര്‍. എക്‌സിറ്റ് പോള്‍ ഫലം യുഡിഎഫിന് അനുകൂമായപ്പോള്‍ പോലും മന്ത്രിമാര്‍ക്ക് കനത്ത പരാജയം പ്രവചിച്ചിരുന്നില്ല. എക്‌സിറ്റ് പോളുകളെയും മറികടന്നുകൊണ്ടുള്ള അപ്രതീക്ഷിത തെരഞ്ഞെടുപ്പ് ഫലമാണ് കേരളത്തില്‍ കണ്ടു കൊണ്ടിരിക്കുന്നത്.