ബിനോയ് വിശ്വം Source: Files
ASSEMBLY ELECTION 2026

"അവർ ഒരു ടീം അല്ല, ഏച്ചു കെട്ടിയ സംഭവം മാത്രം"; ടീം യുഡിഎഫിനെ പരിഹസിച്ച് ബിനോയ് വിശ്വം

കസേര കൊതി മാത്രമാണ് യുഡിഎഫിനുള്ളിൽ ഉള്ളതെന്നും ബിനോയ് വിശ്വം...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ടീം യുഡിഎഫിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അവർ ഒരു ടീം അല്ല, ഏച്ചു കെട്ടിയ സംഭവം മാത്രമാണെന്ന് ബിനോയ് വിശ്വം പരിഹസിച്ചു. കസേര കൊതി മാത്രമാണ് യുഡിഎഫിനുള്ളിൽ ഉള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.

എസ്ഡിപിഐ വോട്ട് വിവാദത്തിലും ബിനോയ് വിശ്വം യുഡിഎഫിനെ പരിഹസിച്ചു. ഇപ്പോൾ ഒരു തീരുമാനമാണെങ്കിൽ തൊട്ടടുത്ത നിമിഷം യുഡിഎഫ് തീരുമാനം മാറും. അതേസമയം, എൽഡിഎഫിന് എസ്ഡിപിഐ വോട്ട് വേണ്ടെന്ന് ബിനോയ്‌ വിശ്വം പറഞ്ഞില്ല. എൽഡിഎഫിന് വേണ്ടത് മനുഷ്യരുടെ വോട്ടാണെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.

നേരത്തെ എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി വർഗീയ പാർട്ടിയാണെന്നും അവരുടെ വോട്ട് വേണ്ടായെന്നും യുഡിഎഫ് ആദ്യം പറയട്ടെ. എസ്ഡിപിഐ ആരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ശേഷം സിപിഐഎമ്മിന്റെ നിലപാട് പറയാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എസ്ഡിപിഐ വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിന് അത് വിശകലനം ചെയ്യേണ്ട വിഷയമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

SCROLL FOR NEXT