"എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിന് പറയുന്നു?"; ജമാഅത്തെ ഇസ്ലാമി വർഗീയ പാർട്ടിയെന്ന് യുഡിഎഫ് പറയട്ടെയെന്ന് എം.വി. ഗോവിന്ദൻ

എസ്ഡിപിഐ ആരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ശേഷം സിപിഐഎമ്മിന്റെ നിലപാട് പറയാമെന്നും എം.വി. ഗോവിന്ദൻ...
എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻSource: Files
Published on: 
Updated on: 

കണ്ണൂർ: എസ്ഡിപിഐയുടെ വോട്ട് വേണ്ട എന്ന് എന്തിനാണ് പറയുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമി വർഗീയ പാർട്ടിയാണെന്നും അവരുടെ വോട്ട് വേണ്ടായെന്നും യുഡിഎഫ് ആദ്യം പറയട്ടെ. എസ്ഡിപിഐ ആരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ശേഷം സിപിഐഎമ്മിന്റെ നിലപാട് പറയാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എസ്ഡിപിഐ വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിന് അത് വിശകലനം ചെയ്യേണ്ട വിഷയമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥികളിൽ പലരും അനുകൂല നിലപാട് സ്വീകരിച്ച് വരുന്നുണ്ട്. കോൺഗ്രസ് അതിനെ വിമർശിക്കുന്ന സാഹചര്യവും നിലവിലുണ്ട്. അതിനിടയിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പ്രതികരണം വരുന്നത്.

എം.വി. ഗോവിന്ദൻ
സിൽവർ ലൈൻ ഒരു കാരണവശാലും നടപ്പാക്കില്ല, കിഫ്ബി പുനഃപരിശോധിക്കും; ലൈഫ് മിഷൻ പദ്ധതി പരിഷ്കരിക്കും: വി.ഡി. സതീശൻ

നേരത്തെ മഞ്ചേശ്വരത്ത് എസ്ഡിപിഐ സഹായം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരണം നടത്തിയിരുന്നു. പിന്നാലെ യുഡിഎഫ് സ്ഥാനാർഥികളായ കെ. മുരളീധരൻ, കെ. ശബരീനാഥൻ, എ.കെ.എം. അഷ്റഫ് തുടങ്ങിയവർ സതീശൻ്റെ നിലപാട് തള്ളിയിരുന്നു.

Related Stories

പ്രതിപക്ഷനേതാക്കൾ രാഷ്ട്രപതിയെ കണ്ടു; വോട്ട് മോഷണത്തിന് തെളിവ് നൽകാൻ രാഷ്ട്രപതി ആവശ്യപ്പെട്ടെന്ന് രാഹുൽ ഗാന്ധി
M.V. Govindan says the League has surrendered to the RSS
Kerala is eagerly waiting to see what stance the government will take, says M.V
ജമാ അത്തെ ഇസ്ലാമിയെ വെല്ലുവിളിച്ച് അബ്ദുൽ ഹക്കിം അസ്ഹരി
News Malayalam 24x7
newsmalayalam.com