തിരുവനന്തപുരം: കോൺഗ്രസിൻ്റെ ഫേസ്ബുക്ക് പേജിൽ ചെഗുവേരയെ മോശമായി ചിത്രീകരിച്ചത് പിൻവലിച്ച് കോൺഗ്രസ് മാപ്പ് പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചെഗുവേരയോട് ആർക്കും വിയോജിക്കാം, പക്ഷേ ഇത് അശ്ലീലത്തേക്കാൾ മോശമാണെന്നും നെഹ്റുവിൻ്റെ കോൺഗ്രസ് ഇങ്ങനെ പറയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഏപ്രിൽ 1നാണ് ഫേകുവേര എന്ന ശീർഷകത്തിൽ കോൺഗ്രസ് പോസ്റ്റർ പോസ്റ്റ് ചെയ്തത്. കോൺഗ്രസിൻ്റെ എക്സിലെ ഔദ്യോഗിക പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.