Source: FB
ASSEMBLY ELECTION 2026

'ഇരുണ്ട കാലം തിരികെ വരരുത്'; യുഡിഎഫിനെതിരെ സമൂഹമാധ്യമ പോര് തുടർന്ന് മുഖ്യമന്ത്രി

'യുഡിഎഫ് ഭരണകാലം, ഇരുണ്ട കാലം' എന്ന തലക്കെട്ടോട് കൂടിയാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫിനെതിരെ സമൂഹമാധ്യമ പോര് തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'യുഡിഎഫ് ഭരണകാലം, ഇരുണ്ട കാലം' എന്ന തലക്കെട്ടോട് കൂടിയാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തെ പിന്നോട്ടടിപ്പിച്ച യുഡിഎഫിൻ്റെ ആ ഇരുണ്ടകാലം തിരികെ വരരുത്. വാക്ക് പാലിക്കാത്തവരെ തുറന്ന് കാട്ടാൻ ഇതിലും നല്ലൊരു ദിവസം വേറെയുണ്ടോ, ചർച്ച തുടരട്ടെ എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

2011 മുതൽ 2016 വരെയുള്ള യുഡിഎഫ് കാലത്തെ ദുർഭരണവും അടിസ്ഥാന വികസനകാര്യങ്ങളിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്. ക്ഷേമ പെൻഷനിലെ 18 മാസത്തെ കുടിശിക, കെഎസ്ആർടിസിയിലെ നഷ്ടം, സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ, പ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്, വിദ്യാർഥികൾക്ക് പാഠപുസ്തകം ലഭിക്കാത്ത അവസ്ഥ തുടങ്ങി യുഡിഎഫ് ഭരണകാലത്തെ 34 വീഴ്ചകൾ മുഖ്യമന്ത്രിയുടെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കേരളത്തെ പിന്നോട്ടടിപ്പിച്ച യുഡിഎഫിൻ്റെ ആ ഇരുണ്ടകാലം തിരികെ വരരുത്. വാക്ക് പാലിക്കാത്തവരെ തുറന്ന് കാട്ടാൻ ഇതിലും നല്ലൊരു ദിവസം വേറെയുണ്ടോ.

ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന നവകേരളത്തിനായി നമുക്ക് ഒരുമിച്ച് പോരാടാം...

ചർച്ച തുടരട്ടെ.

SCROLL FOR NEXT