കോഴിക്കോട്: കോഴിക്കോട് സൗത്തിലെ പരാജയം കേരളത്തിൽ ആകമാനം ഉണ്ടായ യുഡിഎഫ് തരംഗത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്ന് അഹമ്മദ് ദേവർകോവിൽ. വൈകാരികമായ വിഷയങ്ങളിൽ ഊന്നിയുള്ള യുഡിഎഫ് പ്രചാരണം ക്ലച്ച് പിടിച്ചു എന്നാണ് വിലയിരുത്തേണ്ടത്. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അതേസമയം, കോഴിക്കോട് സൗത്തിൽ ബിജെപിയുടെ വോട്ട് വർധിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും അഹ്മദ് ദേവർകോവിൽ പറഞ്ഞു.
9,422 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കോഴിക്കോട് സൗത്തിൽ യുഡിഎഫിൻ്റെ ഫൈസൽ ബാബു അഹമ്മദ് ദേവർകോവിലിനെതിരെ വിജയിച്ചത്. ടി. രനീഷായിരുന്നു മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി.