Source: News Malayalam 24x7
ASSEMBLY ELECTION 2026

സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷവും ഇരട്ടവോട്ടുകൾ; 12,098 ഇരട്ടവോട്ടുകൾ കണ്ടെത്തി

മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പൈൻ കോഡ് ഐടി സൊല്യൂഷൻസ് എന്ന സ്ഥാപനം നടത്തിയ പരിശോധനയിലാണ് ഇരട്ടവോട്ടുകൾ കണ്ടെത്തിയത്...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷവും ഇരട്ടവോട്ടുകൾ എന്ന് കണ്ടെത്തൽ. ആറായിരത്തിലധികം വോട്ടർമാർക്കാണ് ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയത്. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പൈൻ കോഡ് ഐടി സൊല്യൂഷൻസ് എന്ന സ്ഥാപനം നടത്തിയ പരിശോധനയിലാണ് ഇരട്ടവോട്ടുകൾ കണ്ടെത്തിയത്. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ മാത്രം 256 പേർക്ക് ഇരട്ട വോട്ടുകൾ ഉണ്ട്.

ആറായിരത്തോളം വരുന്ന വോട്ടർമാർക്കായി 12,098 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. രണ്ടോ അതിലധികമോ വോട്ടുകൾ ഈ വോട്ടർമാർക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനത്തിൽ നിന്ന് വ്യക്തമായത്. 256 ഇരട്ട വോട്ടുകളുള്ള കോഴിക്കോട് നോർത്ത് മണ്ഡലത്തിലാണ് ഏറ്റവുമധികം ഇരട്ട വോട്ടകളുള്ളതായി കണ്ടെത്തിയത്. കുന്ദമംഗലത്ത് 185, കളമശേരിയിൽ 166, ബേപ്പൂരിൽ 159 എന്നിങ്ങനെ ഇരട്ടവോട്ടുകൾ കണ്ടെത്തി. 23 ഇരട്ടവോട്ടുകളുള്ള വേങ്ങരയാണ് ഏറ്റവും കുറവുള്ള മണ്ഡലം.

വയനാട് പുനരധിവാസത്തിൻ്റെ ധനസമാഹരണത്തിനായി മുസ്ലീം ലീഗിനും കോൺഗ്രസിനും ആപ്പ് നിർമിച്ച് നൽകിയ സ്ഥാപനമാണ് ഡാറ്റകൾ പുറത്തുവിട്ട സ്പൈൻ കോഡ് ഐടി സൊല്യൂഷൻസ്.

SCROLL FOR NEXT