തിരുവന്തപുരം: നിശബ്ദ പ്രചാരണ കാലയളവിൽ മാധ്യമങ്ങളെ കാണുന്നതിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്റ്റാർ ക്യാമ്പെയ്‌നർമാരും മറ്റ് പ്രമുഖ നേതാക്കളും മാധ്യമങ്ങൾക്ക് പത്രസമ്മേളനങ്ങൾ, അഭിമുഖം എന്നിവ നൽകാൻ പാടില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള എല്ലാത്തരം പരസ്യ ഇടപെടലുകളിൽ നിന്നും മാറി നിൽക്കണം. മാർച്ച് 15-ന് പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലെ ചട്ടങ്ങൾ അനുസരിച്ചാണ് കമ്മീഷൻ്റെ നടപടി.