പാരിപ്പള്ളി: കൊല്ലത്ത് സ്ഫോടക ശേഖരം പിടികൂടി പാരിപ്പള്ളി പൊലീസ്. അനധികൃതമായി കടത്തുകയായിരുന്ന 4000 ജലാറ്റിൻ സ്റ്റിക്കുകളാണ് പിടികൂടിയത്. ഗ്രാമം ജംഗ്ഷനിൽ ഇലക്ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. രണ്ടുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.
ജലാറ്റിൻ സ്റ്റിക്കുകൾ കൊണ്ട് വന്ന ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് തിരുവനന്തപുരം സ്വദേശികളാണ് ലോറിയിലുണ്ടായിരുന്നത്. എന്തിനാണ് ഇവ കൊണ്ടു വന്നതെന്ന് വ്യക്തമായിട്ടില്ല.