ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിൽ ബിജെപി സീൽ വന്നതിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അന്വേഷണ റിപ്പോർട്ട് ലഭിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി അഡീഷണൽ സിഇഒ പി.ബി നൂഹ് ഐഎഎസ് റിപ്പോർട്ട് കൈമാറിയിരുന്നു.
റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വീഴ്ച ആരുടെ ഭാഗത്തായാലും നടപടി സ്വീകരിക്കുമെന്നായിരുന്നു സിഇഒ രത്തൻ യു ഖേൽക്കറിൻ്റെ ഉറപ്പ്. അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസറെ മാത്രം ബലിയാടാക്കി ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കം കമ്മീഷൻ നടത്തുന്നതായി ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാലത്തിൽ സംഭവം ക്ലറിക്കൽ പിഴവെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ച കമ്മീഷൻ്റെ നിലപാട് നിർണായകമാകും.