രണ്ട് മന്ത്രിമാർ വേണം; ആവശ്യം കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുന്നണി നേതൃത്വത്തെ അറിയിച്ചു 
ASSEMBLY ELECTION 2026

രണ്ട് മന്ത്രിമാർ വേണം; ആവശ്യം കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുന്നണി നേതൃത്വത്തെ അറിയിച്ചു

2 മന്ത്രിമാരെ വേണമെന്ന ആവശ്യം പി.ജെ. ജോസഫ് മുന്നണി നേതൃത്വത്തെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിമാരെ വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. ഇക്കാര്യം ഔദ്യോഗികമായി മുന്നണി നേതൃത്വത്തെ പി.ജെ. ജോസഫ് അറിയിച്ചതായാണ് വിവരം.

മുഖ്യമന്ത്രിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും കേരള കോൺഗ്രസ് തങ്ങളുടെ ആവശ്യം നേരത്തെ തന്നെ മുന്നണി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. 8 സീറ്റിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചത്. ഇതിൽ ഒരു സീറ്റിലാണ് തോൽവി അറിഞ്ഞത്.

മുസ്ലീം ലീഗിനെ പോലെ തന്നെ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പ്രബലവിഭാഗമാണെന്ന് നേതൃത്വത്തെ ഇവർ അറിയിച്ചു കഴിഞ്ഞു. രണ്ട് സീറ്റിൽ ഒരണ്ണം തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് തോമസ് ഉണ്ണിയാടൻ പറഞ്ഞു.

മധ്യകേരളത്തിൽ യുഡിഎഫിൻ്റെ ശക്തമായ ഘടകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കൂടുതൽ പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം തൊടുപുഴയിൽ ചേർന്ന യോഗത്തിലാണ് 2 മന്ത്രിമാരെ ആവശ്യപ്പെടാൻ ധാരണയായത്.

SCROLL FOR NEXT