ASSEMBLY ELECTION 2026

കാസർഗോഡ് വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി എൽഡിഎഫ്; കല്ലട്ര മാഹിൻ്റെ സഹോദരങ്ങളെ പ്രവർത്തകർ തടഞ്ഞു

പൂഞ്ഞാറിലും പണം നൽകി വോട്ട് പിടിക്കാൻ ശ്രമം

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി എൽഡിഎഫ്. നായന്മാർമൂലയിൽ യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ്റെ സഹോദരങ്ങളെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഷെരീഫ് കല്ലട്ര, അഷ്‌റഫ്‌ കല്ലട്ര എന്നിവരെയാണ് തടഞ്ഞത്. പണം നൽകാൻ വീട്ടിൽ എത്തിയപ്പോഴാണ് തടഞ്ഞതെന്ന് എൽഡിഎഫ് പ്രവർത്തകർ.

കോട്ടയം പൂഞ്ഞാറിലും പണം നൽകി വോട്ട് പിടിക്കാൻ ശ്രമം നടന്നു. ഇരാറ്റുപേട്ട മുൻസിപ്പാലിറ്റി മൂന്നാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം.എ ഷാജി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പണം നൽകിയതിന് പിന്നാലെ എൽഡിഎഫ് പ്രവർത്തകർ സംഘത്തെ കയ്യോടെ പിടിക്കുകയായിരുന്നു.

കോവിക്കോട് മാറാടും പണം നൽകി വോട്ടുപിടിക്കാൻ ശ്രമിച്ചുവെന്ന് പരാതി ഉയർന്നു വന്നിരുന്നു. പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടെന്നാണ് പരാതി. 

SCROLL FOR NEXT