കാച്ചേരിയ്ക്ക് പിന്നാലെ ചേലക്കര മണ്ഡലത്തിലും ബിജെപിയുടെ കിറ്റ് വിതരണം; എൽഡിഎഫുകാർ എത്തിയതോടെ കിറ്റുമായി എത്തിയവർ ഓടിപ്പോയി

തൃശൂർ ജില്ലയിൽ ഇത് നാലാമത്തെ സംഭവം
കാച്ചേരിയ്ക്ക് പിന്നാലെ ചേലക്കര മണ്ഡലത്തിലും ബിജെപിയുടെ കിറ്റ് വിതരണം; എൽഡിഎഫുകാർ എത്തിയതോടെ കിറ്റുമായി എത്തിയവർ ഓടിപ്പോയി
Published on
Updated on

തൃശൂർ: ചേലക്കര മണ്ഡലത്തിലും കിറ്റ് വിതരണം. 127ാം ബൂത്തിൽ മേലെ മുറിയിലാണ് ബിജെപി പ്രവർത്തകർ എത്തി കിറ്റ് വിതരണം നടത്തിയത്. എൽഡിഎഫ് എത്തി തടഞ്ഞതോടെ കിറ്റ് വിതരണം ചെയ്യാൻ എത്തിയവർ ഓടിപ്പോയി. വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം.

നിരവധി വീടുകളിൽ കിറ്റ് വിതരണം ചെയ്യാനുള്ള ശ്രമമുണ്ടെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ബൂത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നതെന്നും എൽഡിഎഫ് പ്രവർത്തകർ പറഞ്ഞു.

കാച്ചേരിയ്ക്ക് പിന്നാലെ ചേലക്കര മണ്ഡലത്തിലും ബിജെപിയുടെ കിറ്റ് വിതരണം; എൽഡിഎഫുകാർ എത്തിയതോടെ കിറ്റുമായി എത്തിയവർ ഓടിപ്പോയി
പാലക്കാട്ടെ വോട്ടിന് പണം; എൻഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്ത് പൊലീസ്

തൃശൂർ ജില്ലയിൽ ഇത് നാലാമത്തെ സ്ഥലത്താണ് വോട്ടിനു വേണ്ടി കിറ്റ് വിതരണം നടക്കുന്നത്. ആദ്യം ഒളരിശ്ശേരിയിലും രണ്ടാമത് വാടാനപ്പള്ളിയിലും ഇന്ന് കാച്ചേരിയിലും കിറ്റ് വിതരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ചേലക്കരയിലും കിറ്റ് വിതരണം നടന്നത്.

കാച്ചേരിയ്ക്ക് പിന്നാലെ ചേലക്കര മണ്ഡലത്തിലും ബിജെപിയുടെ കിറ്റ് വിതരണം; എൽഡിഎഫുകാർ എത്തിയതോടെ കിറ്റുമായി എത്തിയവർ ഓടിപ്പോയി
തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; ഫാത്തിമ തഹ്ലിയക്കെതിരെ പരാതി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com