ASSEMBLY ELECTION 2026

ആസ്തികള്‍ മറച്ചുവച്ചെന്ന ആരോപണം; രാജീവ് ചന്ദ്രശേഖറിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി എല്‍ഡിഎഫ്

സത്യവാങ്മൂലത്തിൽ ആസ്തി വിവരങ്ങൾ മറച്ചുവെച്ചത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദേശ പത്രിക സ്വീകരിച്ചതിൽ നിയമ പോരാട്ടത്തിന് എൽഡിഎഫ്. സത്യവാങ്മൂലത്തിൽ ആസ്തി വിവരങ്ങൾ മറച്ചുവെച്ചത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. ജനപ്രതിനിധി നിയമപ്രകാരം ശിക്ഷാർഹമായ നടപടിയാണെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും എൽഡിഎഫ് വ്യക്തമാക്കി.

സത്യവാങ്മൂലത്തില്‍ 200 കോടി രൂപയുടെ സ്വത്തു വിവരങ്ങള്‍ മാറ്റിവച്ചെന്ന ആരോപിച്ച് കോണ്‍ഗ്രസ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ബെംഗളൂരുവിലെ കോറമംഗല തേര്‍ഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയില്ലെന്നാണ് കോണ്‍ഗ്രസിൻ്റെ ആരോപണം.

SCROLL FOR NEXT