200 കോടി രൂപയുടെ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചു; രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചു

പത്രിക സൂക്ഷ്മ പരിശോധന അവസാനം പരിഗണിക്കാമെന്ന റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
രാജീവ് ചന്ദശേഖർ
രാജീവ് ചന്ദശേഖർSource: Social Media
Published on: 
Updated on: 

തിരുവനന്തപുരം: സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്ന യുഡിഎഫ് പരാതിയില്‍ നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചു. സത്യവാങ്മൂലത്തില്‍ 200 കോടി രൂപയുടെ സ്വത്തു വിവരങ്ങള്‍ മാറ്റിവച്ചെന്ന ആരോപിച്ച് കോണ്‍ഗ്രസ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ബെംഗളൂരുവിലെ കോറമംഗല തേര്‍ഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം.

രാജീവ് ചന്ദശേഖർ
"ജി. സുധാകരനെ 'ചെറ്റ'യെന്ന് വിളിച്ചിട്ടില്ല, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്"; പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഔദ്യോഗികമായി പരാതി നല്‍കിയത്. പത്രിക മാറ്റിവച്ചതായും അവസാനം പരിഗണിക്കാമെന്നും റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

രാജീവ് ചന്ദശേഖർ
"ആർഎസ്‌എസിൻ്റെ വോട്ട് വാങ്ങിയാണ് പിണറായി വിജയൻ സഭയിലെത്തിയത്"; ഡീൽ ആവർത്തിച്ച് വി.ഡി. സതീശൻ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങളില്‍ തന്റെ പേരില്‍ സ്വന്തമായി വീടോ കാറോ ഉള്ളതായി രാജീവ് ചന്ദ്രശേഖര്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ രാജീവ് ചന്ദ്രശേഖറിന്റെ പേരിലുള്ള ഗ്രസ് കേരള ഇതുസംബന്ധിച്ച് ബെംഗളൂരു സിറ്റി കോര്‍പ്പറേഷനും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട രേഖ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതില്‍ രാജീവ് ചന്ദ്രശേഖറിന്റെ പേരിലാണ് ബംഗ്ലാവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

News Malayalam 24x7
newsmalayalam.com