കോഴിക്കോട്: ഫാത്തിമ തഹ്ലിയ ജമാഅത്തെ ഇസ്ലാമി നോമിനി തന്നെയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്. മറ്റെവിടെയും കാണിക്കാത്ത താല്പര്യം ജമാഅത്തെ ഇസ്ലാമി പേരാമ്പ്രയിൽ കാണിച്ചുവെന്നും ഫാത്തിമ തഹ്ലിയയ്ക്ക് വേണ്ടി ജമാഅത്തെ ഇസ്ലാമി സ്ക്വാഡുകൾ ഇറങ്ങിയെന്നും മെഹബൂബ് ആരോപിച്ചു.
മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിന് യുഡിഎഫ് ശ്രമം നടന്നെങ്കിലും അത് നടന്നില്ലെന്ന് മെഹബൂബ് പറഞ്ഞു. എസ്ഡിപിഐ വോട്ടുകൾ എൽഡിഎഫിന് ലഭിച്ചോയെന്ന് പരിശോധിച്ചിട്ടില്ലെന്നും ജില്ലയിൽ മികച്ച നേട്ടമുണ്ടാകുമെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.