മലപ്പുറം: വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി ജനറൽ സെക്രട്ടറി പദവിക്ക് ചേർന്ന പ്രസ്താവനകളാണോ നടത്തിയതെന്ന് ആലോചിക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. വിദ്വേഷപരാമർശങ്ങളിലെ നിലപാട് സിപിഐഎം അന്ന് തന്നെ വ്യക്തമാക്കിയതാണെന്നും വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറ്റിയത് യാദൃശ്ചികമെന്നും എം.എ. ബേബി പറഞ്ഞു.
ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാവില്ലെന്ന് എം.എ ബേബി പറഞ്ഞു. യുഡിഎഫ് അസ്ഥിത്വ പ്രശ്നം നേരിടുന്നുവെന്നും അധികാരമില്ലാതെ ഇവർക്ക് നിലനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നൂർബിന റഷീദിൻ്റെ രാജി മുസ്ലീം ലീഗിൻ്റെ പ്രശ്നങ്ങൾ പുറത്തു കൊണ്ടുവന്നുവെന്ന് എം.എ ബേബി പറഞ്ഞു.
ബിജെപിയുമായി ഡീൽ ഉണ്ടാക്കാവുന്ന പാർട്ടിയാണ് സിപിഐഎം എന്ന് വിശ്വസിക്കുന്നവർ രാഷ്ട്രീയ സാക്ഷരതയില്ലാത്തവരെന്ന് എം.എ. ബേബി പരിഹസിച്ചു. എസ്ഡിപിഐയുമായി ധാരണയോ നീക്കുപോക്കോ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.