ASSEMBLY ELECTION 2026

മണലൂരിൽ ജനവിധി അനുകൂലമാകുമെന്ന് യുഡിഎഫ്, പ്രചാരണം കടുപ്പിച്ച് എൽഡിഎഫും ബിജെപിയും

ഒരു കാലത്ത് കോൺഗ്രസിൻ്റെ കുത്തകയായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് പരാജയപ്പെട്ട മണ്ഡലമാണിത്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂരിലെ മണലൂർ മണ്ഡലം. എൽഡിഎഫും യുഡിഎഫും തമ്മിൽ നടക്കുന്ന മത്സരത്തിൽ സ്ഥാനാർഥിയുടെ ജനകീയതയും വ്യക്തി പ്രഭാവും അനുകൂലമാകുമെന്നാണ് യുഡിഎഫ് ക്യാംപിൻ്റെ പ്രതീക്ഷ. ഈ ഒര സാഹചര്യത്തിൽ വിജയം ഉറപ്പാണെന്ന് പറയുകയാണ് യുഡിഎഫ് സ്ഥാനാർഥി ടി.എൻ പ്രതാപനും യുഡിഎഫും. പ്രചാരണം പിന്നിടുന്തോറും ആത്മ വിശ്വാസം ഇരട്ടിയാകുന്നതായി ടി.എൻ. പ്രതാപൻ പറഞ്ഞു.

ഒരു കാലത്ത് കോൺഗ്രസിൻ്റെ കുത്തകയായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് പരാജയപ്പെട്ട മണ്ഡലമാണിത്. എന്നാൽ ഇത്തവണ പോരാട്ടത്തിനിറങ്ങുമ്പോൾ മണഡലം വീണ്ടും തിരികെ പിടിക്കാനാകുമെന്ന് തന്നെയാണ് യുഡിഎഫിൻ്റെ ആത്മവിശ്വാസം.

അതേസമയം, ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും എൽഡിഎഫിനാണ് മേധാവിത്വം. എന്നാൽ അതിനെ മറികടക്കാൻ സ്ഥാനാർഥിയുടെ ജനകീയതയും വ്യക്തി പ്രഭാവും മാത്രം മതിയെന്നാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്.

എൽഡിഎഫ് സ്ഥാനാർഥി സി. രവീന്ദ്രനാഥും എൻഡിഎ സ്ഥാനാർഥി കെ.കെ. അനീഷ് കുമാറും ശക്തമായ മത്സരം കാഴ്ചവെക്കുമെങ്കിലും ടി.എൻ. പ്രതാപൻ അതിനെ മറികടക്കുമെന്ന് കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ഉറച്ച വിശ്വാസം.

SCROLL FOR NEXT