തമിഴ്നാട്: ടിവികെ അധ്യക്ഷൻ വിജയുടെ നാമ നിർദേശപത്രികകളിൽ പൊരുത്തക്കേട്. പെരമ്പൂരിൽ സമർപ്പിച്ച പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ ഒരു കേസുമില്ലെന്ന് സൂചിപ്പിച്ച വിജയ്, തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നൽകിയ സത്യവാങ്മൂലത്തിൽ രണ്ട് കേസുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
പെരമ്പൂരിൽ പത്രിക സമർപ്പിച്ച ശേഷം കൊളത്തൂരിലേക്ക് നടത്തിയ റോഡ് ഷോയ്ക്കിടെ ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച് ചുമത്തിയ കേസും, 2025ൽ മധുര പൊലീസ് രജിസ്റ്റർ ചെയ്ത കേസുമാണ് സത്യവാങ്മൂലത്തിൽ ഉള്ളത്. മധുരയിലെ കേസിനെ കുറിച്ച് പൊലീസിന്റെ ഭാഗത്തു നിന്ന് അറിയിപ്പോ സമൻസോ ലഭിച്ചിരുന്നില്ലെന്നാണ് വിജയുടെ വിശദീകരണം.
പിഴവുള്ള സാഹചര്യത്തിൽ പെരമ്പൂരിൽ വിജയ് പുതിയ സത്യവാങ്മൂലം നൽകിയേക്കും. ചെന്നൈയിലെ പെരമ്പൂർ നിയോജക മണ്ഡലത്തിൽ നിന്നാണ് വിജയ് മത്സരിക്കുന്നത്.