Source: Files
ASSEMBLY ELECTION 2026

ആദ്യം ആപ്പിൾ, പിന്നെ കുടം, ഒടുവിൽ മോതിരം; എൻ.എം.ആർ. റസാക്കിൻ്റെ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയത് മൂന്ന് തവണ

മോതിരം ചിഹ്നം ആണ് വരണാധികാരി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി എൻ.എം.ആർ. റസാക്കിന് പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം. മോതിരം ചിഹ്നം ആണ് വരണാധികാരി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ആദ്യം ആപ്പിളും പിന്നീട് കുടവും ചിഹ്നങ്ങളായി അനുവദിച്ചതിന് ശേഷം ആണ് വീണ്ടും മാറ്റം. സാങ്കേതിക തടസം പറഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം മാറ്റിയത്.

എൻ.എം.ആർ. റസാക്ക് ഓട്ടോറിക്ഷ, ആപ്പിൾ, കുടം എന്നീ ചിഹ്നങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. അതിൽ ഓട്ടോറിക്ഷ കേരള കോൺഗ്രസിന് നൽകുകുയും ആപ്പിൾ കേരളത്തിന് ഒഴിവാക്കുകയും ചെയ്തിരുന്നു. കുടം ചിഹ്നമായി അനുവദിച്ചിരുന്നുവെങ്കിലും, ഇലക്ഷൻ കമ്മീഷൻ്റെ സാങ്കേതിക കാരണങ്ങളാൽ പിന്നീട് മാറ്റി മോതിരം ചിഹ്നമായി നൽകുകയായിരുന്നു. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായ രഘു എമ്മിൻ തെങ്ങിൻതോപ്പ് എന്ന ചിഹ്നവും അനുവദിച്ചു.

SCROLL FOR NEXT