ഡൽഹി: കേരളത്തിൽ എൽഡിഎഫ് സർക്കാരിന് മൂന്നാം ഊഴം ഉറപ്പാണെന്ന് സിപിഐഎം പിബിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. നിർണായകമായ 18 മണ്ഡലങ്ങളിൽ മുസ്ലീം വോട്ട് എൽഡിഎഫിന് ലഭിച്ചെന്നും ഭരണവിരുദ്ധ വികാരത്തെ വികസനം കൊണ്ട് മറികടന്നെന്നും പിണറായി വിജയൻ യോഗത്തിൽ വിശദീകരിച്ചു.
ഓൺലൈനായി നടന്ന പിബി യോഗത്തിലാണ് മുഖ്യമന്ത്രി വിജയം ഉറപ്പിക്കുന്ന കണക്ക് അവതരിപ്പിച്ചത്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ കടുത്ത മത്സരമാണ് നടന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കി.