ASSEMBLY ELECTION 2026

പത്താം വർഷ പ്രോഗ്രസ് റിപ്പോർട്ടുമായി എൽഡിഎഫ് സർക്കാർ; മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും

വാർത്താ സമ്മേളനം 10 മണിക്ക്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കേരളം വിധിയെഴുതാൻ മൂന്ന് നാൾ മാത്രം ശേഷിക്കേ എൽഡിഎഫ് സർക്കാരിൻ്റെ പത്താം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ഇന്ന്. പിണറായി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് പ്രകാശനം ചെയ്യും.

രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം നടക്കും. കഴിഞ്ഞ ഒമ്പത് വർഷങ്ങളിലും സർക്കാർ പ്രഖ്യാപനങ്ങളുടെ വാർഷിക പുരോഗതി വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോർട്ടുകൾ എൽഡിഎഫ് സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു.

SCROLL FOR NEXT