തിരുവനന്തപുരം: കെ.സി. വേണുഗോപാലിനായി വീണ്ടും സർവേ. തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച നേതാവ് കെ.സി എന്നാണ് പോൾമന്ത്ര ഏജൻസിയുടെ സർവേഫലം പറയുന്നത്. കണക്കുകൾ പ്രകാരം കെ.സി. വേണുഗോപാൽ 21.4% വോട്ട് നേടി ഒന്നാംസ്ഥാനത്തും പിണറായി വിജയൻ രണ്ടാംസ്ഥാനത്തും വി.ഡി. സതീശൻ മൂന്നാം സ്ഥാനത്തുമാണ്. 18.6% വോട്ടോടെയാണ് പിണറായി വിജയൻ രണ്ടാംസ്ഥാനത്ത് നിൽക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൂന്നാം സ്ഥാനത്തെത്തിയത് 16.2% വോട്ടുകൾ നേടിയാണ്.
ശശി തരൂർ, ഷാഫി പറമ്പിൽ, എം.വി. ഗോവിന്ദൻ, പി. രാജീവ്, കെ.കെ. ശൈലജ തുടങ്ങിയ നേതാക്കാളാണ് തൊട്ടുപിറകെയുള്ള സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്. കെ.സി. വേണുഗോപാലിന് അനുകൂലമായി മുമ്പും സർവേ നടത്തിയ ഏജൻസിയാണ് പോൾ മന്ത്ര.