തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് റെയിൽവേ സ്റ്റേഷൻ വരെ നടക്കും; മുഹമ്മദ് റിയാസ് തയ്യാറാണോ? വെല്ലുവിളിച്ച് പി.വി.അൻവർ

വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചവനാണ്. അത്തരക്കാരെ മാലയിട്ട് സ്വീകരിച്ചവരാണ് പിണറായിയും മരുമകനുമെന്നും അൻവർ
മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് പി.വി. അൻവർ
Published on
Updated on

കോഴിക്കോട്: ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് മിഠായിത്തെരുവിലൂടെ നടക്കുമെന്ന് പ്രഖ്യാപിച്ച് പി.വി. അൻവർ. തോറ്റാൽ മുഹമ്മദ് റിയാസ് മൊട്ടയടിക്കുമോ എന്ന് വെല്ലുവിളിയും അൻവർ ഉയർത്തി. കിഡ്‌സൺ കോർണർ മുതൽ എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്നാണ് അൻവറിൻ്റെ പ്രഖ്യാപനം.

മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് പി.വി. അൻവർ
എക്സിറ്റ് പോൾ ഫലങ്ങൾ; ആത്മവിശ്വാസത്തിൽ യുഡിഎഫ്, പ്രവചനങ്ങളെ തള്ളി എൽഡിഎഫ്

സംസ്ഥാന വ്യാപകമായി നല്ല സഖാക്കൾ വോട്ട് മറിച്ചതായും പി.വി. അൻവർ ആരോപിച്ചു. ഒരു മണ്ഡലത്തിൽ 7500 മുതൽ 15000 വോട്ടു വരെ മാറിയിട്ടുണ്ട്. പിണറായിയുടെ കുടുംബാധിപത്യം തകർത്ത് യഥാർഥ കമ്യൂണിസം നിലനിർത്തണം എന്നാഗ്രഹിക്കുന്നവരാണ് വോട്ട് മറിച്ചത്. മേൽക്കമ്മറ്റികൾക്ക് നൽകിയ കണക്കുകളെല്ലാം തെറ്റാണ്. ബേപ്പൂരിൽ 25000 വോട്ടിന് വിജയിക്കുമെന്നും പി.വി. അൻവർ പറഞ്ഞു.

എക്സിറ്റ് പോൾ ഫലങ്ങളിലും അൻവർ പ്രതീക്ഷ പ്രകടിപ്പിച്ചു. സുനാമി പോലെയാകും യുഡിഎഫ് ജയമെന്നും ആരും അറിയാതെ അവസാനം മുകളിൽ വന്ന് ഉയരുമെന്നും അൻവർ പറഞ്ഞു. പിണറായി ബിജെപി വോട്ട് ധാരണ പാളീസാകുമെന്നും യഥാർഥ വിശ്വാസികൾ യുഡിഎഫിനൊപ്പം നിൽക്കുമെന്നും അൻവർ പറഞ്ഞു.

മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് പി.വി. അൻവർ
പവർ കട്ട് ഇല്ലെന്ന് പറയുന്നത് കബളിപ്പിക്കൽ, ആഭ്യന്തര ഉൽപ്പാദനം ഉയർത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും: ബിജു പ്രഭാകർ

തന്റെ ലക്ഷ്യം പിണറായിയെ എടുത്ത് കിടത്തുക എന്നതാണെന്നും പിന്നാലെ മരുമകനേയും കിടത്തുമെന്നും അൻവർ പറഞ്ഞു. വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചവനാണ്. അത്തരക്കാരെ മാലയിട്ട് സ്വീകരിച്ചവരാണ് പിണറായിയും മരുമകനുമെന്നും അൻവർ കുറ്റപ്പെടുത്തി. ജയിക്കും എന്ന് കാണിച്ച് റിയാസിന്റെ ആളുകൾ പണപ്പിരിവ് നടത്തുകയാണെന്നും അൻവർ ആരോപിച്ചു.

News Malayalam 24x7
newsmalayalam.com