ASSEMBLY ELECTION 2026

"ഈ തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടം, ബിജെപി-സിപിഐഎം ബന്ധം വെറുപ്പിനെ പ്രോത്സാഹിപ്പിക്കുന്നത്"; ഡീൽ ആവർത്തിച്ച് രാഹുല്‍ ഗാന്ധി

ഇതൊരു പസ്സിലാണ്. അതിനുള്ള ഉത്തരം ഈ വേദിയിലുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ഡീല്‍ ആരോപണം ആവര്‍ത്തിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി കേരളത്തില്‍ വരുമ്പോള്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് മിണ്ടില്ല എന്നത് ഡീല്‍ ആരോപണത്തിന്റെ തെളിവാണെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

ഈ തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള പാര്‍ട്ണര്‍ ഷിപ്പ് ആദ്യമായി കാണുകയാണ്. ഇടത് പക്ഷമായ സിപിഐഎം തീവ്ര വലതുപക്ഷവുമായി യോജിക്കുന്നു. എങ്ങനെ യഥാര്‍ത്ഥ ഇടതുപക്ഷ പാര്‍ട്ടിക്ക് വലതുപക്ഷവുമായി യോജിച്ചു പോകാന്‍ പറ്റും. ഇതൊരു പസ്സിലാണ്. അതിനുള്ള ഉത്തരം ഈ വേദിയിലുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്തുകൊണ്ടാണ് ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും നമ്മുടെ വേദിയില്‍ ഇരിക്കുന്നത്? എന്തുകൊണ്ട് അവര്‍ മുഖ്യമന്ത്രിക്ക് വേണ്ടി വോട്ട് ചോദിക്കുന്നില്ല? സിപിഐഎമ്മും ബിജെപിയും കോര്‍പ്പറേറ്റ് പാര്‍ട്ടികളാണ്. അവര്‍ ജനങ്ങളുടെ പാര്‍ട്ടിയല്ല. അതുകൊണ്ടാണ് അവര്‍ ഒന്നിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപി മുഖ്യമന്ത്രിയെ പിന്തുണക്കുന്നതിന് രണ്ട് തെളിവുകള്‍ പറയാം. പ്രധാനമന്ത്രി കേരളത്തില്‍ വരുമ്പോള്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് മിണ്ടില്ല. പ്രധാനമന്ത്രി കേരളത്തില്‍ ഇടതുപക്ഷം ജയിക്കണം എന്ന് ആഗ്രഹിക്കുന്നു. ആരൊക്കെ ആര്‍എസ്എസിനെയും ബിജെപിയെയും എതിര്‍ക്കുന്നുവോ അവരൊക്കെ ക്രൂരമായി നേരിടപ്പെടും.

കേരള മുഖ്യമന്ത്രി ബിജെപിക്കെതിരെ നിലപാട് എടുക്കുന്നെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരായ കേസുകളില്‍ നടപടി ഇല്ലാത്തത്. ബിജെപിക്ക് അറിയാം സിപിഐഎമ്മിനെ അവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുമെന്ന്. അതിനാല്‍ സിപിഐഎം അധികാരത്തില്‍ വരാന്‍ ബിജെപി ആഗ്രഹിക്കുന്നു. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിട്ടാല്‍ തന്റെ ഇമേജ് തകരുമെന്ന് മോദിക്ക് അറിയാം. മോദിയെ ഡോണള്‍ഡ് ട്രംപ് നിയന്ത്രിക്കുന്നത് പോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രിയെ ജയിലില്‍ അടക്കാനുള്ള താക്കോല്‍ മോഡിയുടെ കയ്യിലുണ്ട്. അത് പിണറായി വിജയന് അറിയാം. കേരളത്തിലെ മുഖ്യമന്ത്രിയും നരേന്ദ്ര മോഡിയും പരസ്പരം എതിര്‍ക്കുന്നത് ഒരിക്കലും കാണാന്‍ കഴിയില്ല. മോദിയെ ഡോണള്‍ഡ് ട്രംപ് നിയന്ത്രിക്കുന്നത് പോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രിയെ ജയിലില്‍ അടക്കാനുള്ള താക്കോല്‍ മോഡിയുടെ കയ്യിലുണ്ട്. അത് പിണറായി വിജയന് അറിയാം. കേരളത്തിലെ മുഖ്യമന്ത്രിയും നരേന്ദ്ര മോഡിയും പരസ്പരം എതിര്‍ക്കുന്നത് ഒരിക്കലും കാണാന്‍ കഴിയില്ല. ബിജെപി-സിപിഐഎം ബന്ധം വെറുപ്പിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

SCROLL FOR NEXT