തിരുവനന്തപുരം: കേരളത്തിൽ മൂന്ന് മുന്നണികൾ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പ് ആണ് ഇത്തവണത്തേത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇനിയുള്ള തെരഞ്ഞെടുപ്പിൽ എൻഡിഎയെ നേരിടാൻ, എൽഡിഎഫും യുഡിഎഫും ചേർന്ന് ഇൻഡ്യാ സഖ്യമാകും. എൻഡിഎ കേരളത്തിൽ അത്രയ്ക്ക് മുന്നേറ്റം കൈവരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
പിണറായിയും ബിജെപിയും തമ്മിൽ ഒരു ഡീലും ഉണ്ടാക്കില്ല. നിരവധി ബിജെപിക്കാരെ വെട്ടിക്കൊന്ന സിപിഐഎമ്മുമായി ഡീൽ ഉണ്ടാക്കിയാൽ, പ്രവർത്തകർ തന്നെ തല്ലുമെന്നും, അധികാരത്തിന് ആരുടെ കൂടെയും കൂടുന്നത് കോൺഗ്രസ് ആണെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്ക് എതിരെ രാജീവ് ചന്ദ്രശേഖർ ആഞ്ഞടിച്ചു. ശിവൻകുട്ടി എസ്‌ഡിപിഐയുടെ കാല് പിടിക്കുകയാണ്. മണ്ഡലത്തിൽ നിഗൂഢ ഇടപാടുകൾ നടക്കുന്നു എന്ന ശിവൻകുട്ടിയുടെ ആരോപണം തെളിയിക്കണമെന്നും രാജീവ് ചന്ദ്രശേഖർ വെല്ലുവിളിച്ചു.