ASSEMBLY ELECTION 2026

"ഭരണവിരുദ്ധ വികാരമായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നില്ലേ?"; അലംഭാവവും അമിത ആത്മവിശ്വാസവും തിരിച്ചടിയായെന്ന് സജി ചെറിയാന്‍

അമ്പലപ്പുഴയും ചെങ്ങന്നൂരും ബിജെപിയുടെ വോട്ട് കുറഞ്ഞു. ബിജെപി ജയിച്ചിടത്ത് യുഡിഎഫിനും വോട്ടും കുറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ പരാജയം അംഗീകരിക്കുന്നുവെന്ന് സജി ചെറിയാന്‍. പരാജയത്തെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കും. ആരുടേയും മേല്‍ പഴിചാരുന്നില്ല. തുറന്ന ചര്‍ച്ചകള്‍ ഉണ്ടാകും. തിരുത്തിലിലൂടെ തിരിച്ചുവരും. ഭരണവിരുദ്ധ വികാരമില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നു എന്നും സജി ചെറിയാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപി ധാരണ ഉണ്ടായിട്ടുണ്ട്. അമ്പലപ്പുഴയും ചെങ്ങന്നൂരും ബിജെപിയുടെ വോട്ട് കുറഞ്ഞു. ബിജെപി ജയിച്ചിടത്ത് യുഡിഎഫിനും വോട്ടും കുറഞ്ഞു. എല്‍ഡിഎഫ് ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം ഫലം കണ്ടു. മൈല്‍ക്കുറ്റിക്ക് പോലും പണം കൊടുത്തു എന്നതാണ് സാഹചര്യം എന്നും സജി ചെറിയാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും പണം ഒഴുക്കി. സര്‍ക്കാരിന്റെ വികസനം ജനങ്ങളില്‍ എത്തിയില്ല. അലംഭാവവും അമിത ആത്മവിശ്വാസവും തിരിച്ചടിയായെന്നും സജി ചെറിയാന്‍ പറഞ്ഞു.

വോട്ട് ചെയ്ത ജനങ്ങള്‍ ആറുമാസത്തിനകം യുഡിഎഫിനെ തള്ളിപ്പറയും. ബിജെപി വിജയം ആശങ്കയുണ്ടാകുന്നു. വര്‍ഗീയ വിഭജനം ഉണ്ടാക്കാന്‍ ലീഗും ബിജെപിയും ശ്രമിക്കും. പ്രതിപക്ഷ നേതാവിനെ നാളെ തീരുമാനിക്കും. അമ്പലപ്പുഴ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ പരാജയം പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

വികസനം ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ചര്‍ച്ചയായത് വിവാദങ്ങളാണ്. മാധ്യമങ്ങളുടെ സ്വാധീനം എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണമായി. പരാജയത്തെക്കുറിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു.

SCROLL FOR NEXT