Source: News Malayalam 24x7
ASSEMBLY ELECTION 2026

'വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ എല്ലാവരും രാഹുൽജിക്ക് ഇ-മെയിൽ അയക്കുക'; ഫേസ്ബുക്കിൽ ക്യാംപയിൻ

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ, രാഹുൽ ഗാന്ധിക്ക് ഇ-മെയിൽ അയക്കണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ ക്യാംപയിൻ. സതീശനെ മുഖ്യമന്ത്രിയാക്കാൻ, രാഹുൽ ഗാന്ധിക്ക് ഇ മെയിൽ അയക്കണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം. രാഹുൽ ഗാന്ധിക്ക് മെയിൽ അയച്ചുകൊണ്ടുള്ള സ്ക്രീൻഷോട്ടും പേജിൽ പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പോര് തുടരുന്നതിനിടെയാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഫേസ്ബുക്കിൽ ക്യാംപയിൻ.

കോൺഗ്രസ് അനുഭാവമുള്ള പേജിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ക്യാംപയിൻ ആരംഭിച്ചിരിക്കുന്നത്. പി.സി. പുലാമന്തോൾ എന്ന പേജിലൂടെയാണ് ക്യാംപയിൻ. എങ്ങനെ ഇ-മെയിൽ അയക്കണമെന്നും എന്തൊക്കെ കാര്യങ്ങൾ മെയിലിൽ ചേർക്കണമെന്നുമടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.

പാർട്ടിക്കുവേണ്ടി വി.ഡി. സതീശൻ അക്ഷീണം പ്രവർത്തിച്ചുവെന്നും കേരളത്തിലെ ജനങ്ങളോട് അദ്ദേഹത്തിന് വലിയ പ്രതിബദ്ധതയുണ്ടെന്നും രാഹുൽ ഗാന്ധിക്ക് അയക്കേണ്ട മെയിലിൻ്റെ ഉള്ളടക്കത്തിൽ പറയുന്നു. അദ്ദേഹം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചാണ് നിരവധി വോട്ടർമാർ യുഡിഎഫിനെ പിന്തുണച്ചത്. സംസ്ഥാനത്ത് പാർട്ടിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിൻ്റെ വിശ്വാസ്യതയും പൊതുജനങ്ങളുമായുള്ള ബന്ധവും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധിക്ക് അയക്കുന്നതിനായി പങ്കുവച്ച മെയിലിൽ പറയുന്നു.

SCROLL FOR NEXT