ASSEMBLY ELECTION 2026

കുന്നത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ റോഡ് ഷോയ്ക്കിടെ കല്ലേറ്; രണ്ട് പ്രവർത്തകർക്ക് പരിക്ക്

റോഡ് ഷോ കടപുഴ വഴി ഭരണിക്കാവിൽ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കുന്നത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോക്ക് നേരെ കല്ലേറ്. രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ചക്കുവള്ളിയിൽ നിന്നും വലിയ ജനപങ്കാളിത്തത്തോടെ ആരംഭിച്ച റോഡ് ഷോ കടപുഴ വഴി ഭരണിക്കാവിൽ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. കല്ലേറിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. പിന്നിൽ യൂത്ത് കോൺഗ്രസ് എന്നാണ് പ്രവർത്തകരുടെ ആരോപണം.

കല്ലേറിൽ സ്ത്രീകൾ അടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ ശൂരനാട് ബ്ലോക്ക് ജോയിൻ സെക്രട്ടറി ഷാഹിദ്, മൈനാഗപ്പള്ളി മേഖല കമ്മിറ്റി അംഗം അനന്തു എന്നിവർക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു. അനന്തുവിന്റെ തലക്ക് നാലു തുന്നലും ഷാഹിദിന്റെ തലക്ക് രണ്ട് തുന്നലും ഉണ്ട്.

SCROLL FOR NEXT